പുതുച്ചേരി വിമോചന ദിനം ആഘോഷിച്ചു

 


മയ്യഴി അടക്കമുള്ള പുതുച്ചേരി സംസ്ഥാനത്തെ ഫ്രഞ്ചിന്ത്യൻ കോളനികളുടെ എഴുപതാമത് വിമോചന ദിനം മയ്യഴിയിലെ സൈക്കിൾ സവാരി കൂട്ടായ്മയായ കെവലിയേർസ് ദേ മായേ വിമോചന സൈക്കിൾ റാലിയോടെ സമുചിതമായി ആചരിച്ചു.

മയ്യഴി സ്റ്റാച്യൂ കവലയിൽ നിന്നും ആരംഭിച്ച വിമോചന സൈക്കിൾ റാലി മയ്യഴിയുടെ പ്രാന്തപ്രദേശങ്ങളായ ചെറുകല്ലായി, ഈസ്റ്റ് പള്ളൂർ, ഗ്രാമത്തി, പള്ളൂർ, പന്തക്കൽ, മൂലക്കടവ് കോപ്പാലം, ചാലക്കര തുടങ്ങിയ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് മയ്യഴിയെ വലം വച്ച് സ്റ്റാച്യൂ ജംഷനിൽ തന്നെ സമാപിച്ചു.

മയ്യഴിയിലെ പ്രമുഖ ബിസിനസ്സ് കാരനും ജീവകാരുണ്യ പ്രവർത്തകനുമായ വി.കെ.രാധാകൃഷ്ണൻ വിമോചന സൈക്കിൾ റാലി ഫ്ലാഗ്ഗ് ഓഫ്  ചെയ്തു.  സാമൂഹിക പ്രവർത്തകൻ വളവിൽ പ്രശാന്ത് സന്നിഹിതനായിരുന്നു.  കക്കാടൻ വിനയൻ, എ ടി വികാസ്,ഡി എസ്‌ ഗിരീഷ്,സൻജയ്, സിയോണ പി.കെ.,യദുനന്ദ്, ശ്രീനന്ദ്, അദ്വൈത് എന്നിവർ നേതൃത്വം നൽകി.ശ്രീകുമാർ ഭാനു നന്ദി പറഞ്ഞു

വളരെ പുതിയ വളരെ പഴയ