പള്ളൂർ ആശുപത്രിക്ക് പുതിയ കെട്ടിടം പണിയാൻ 20 കോടി 57 ലക്ഷം രൂപയുടെ സാമ്പത്തികാനുമതി

 പള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിന് 50 കിടക്കകളുള്ള നാല് നില കെട്ടിടം പണിയാനുള്ള ഭരണാനുമതിയും 20 കോടി 57 ലക്ഷം രൂപയുടെ സാമ്പത്തികാനുമതിയും നൽകികൊണ്ട്' പുതുച്ചേരി ലഫ്.ഗവർണ്ണർ കെ.കൈലാസനാഥൻ ഉത്തരവ് പുറപ്പെടുവിച്ചു.

നിലവിൽ 30 കിടക്കകളുള്ള പള്ളൂർ ആശുപതിക്ക് പുതിയ കെട്ടിടം പണിയാൻ തൊട്ട് പിറക് വശത്തുള്ള വെറ്റിനറി ആശുപത്രിയുടെ അര ഏക്കറോളം വരുന്ന സ്ഥലം കഴിഞ്ഞ ഡിസംബറിൽ ആണ് പള്ളൂർ ആശുപത്രിക്കായി ഏറ്റെടുത്തത്. അത്യാധുനിക സംവിധാനങ്ങളോടെ 50 കിടക്കകൾ ഉൾപ്പടുന്ന കെട്ടിടം ആണ് ഇവിടെ ഉയരുക. ഫ്രഞ്ച് കാലത്തെ കെട്ടിടങ്ങളുടെ മാതൃകയിലാകും നാല് നില കെട്ടിടം പണിയുക. അടുത്ത് തന്നെ മാഹി പൊതുമരാമത്ത് വകുപ്പ് ടെൻഡർ നടപടികൾ ആരംഭിക്കുന്നതായിരിക്കും. ആഗസ്ത് മാസം കെട്ടിടത്തിന് തറക്കല്ലിടൽ നടക്കും.

വളരെ പുതിയ വളരെ പഴയ