മാഹി ബൈപ്പാസിലെ സിഗ്നൽ ലൈറ്റ് പ്രവർത്തിക്കുന്നില്ല:യാത്രികർ ദുരിതത്തിൽ, അധികൃതർ മൗനം വെടിയണമെന്ന പൊതു ആവശ്യം ശക്തം


പള്ളൂർ: തലശ്ശേരി - മാഹി ബൈപ്പാസിലെ സിഗ്നൽ ലൈറ്റ് പല തവണയായി തകരാറിലാകുന്നത് പതിവായിരിക്കുകയാണ്. 

ഇത് വഴിയുള്ള പ്രായമായവരും സ്കൂൾ വിദ്യാർത്ഥികളുമടക്കം ഉള്ളവരുടെ യാത്ര അതീവ ദുഷ്കമാവുകയാണ്. അധികൃതർ ശ്വാശ്വത പരിഹാരം കാണണമെന്നാണ് യാത്രികരുടെ ആവശ്യം.

ഈ അനാസ്ഥയ്ക്കെതിരെ അധികൃതർ കണ്ണടയ്ക്കുന്ന അവസ്ഥയാണ്. യാത്രികർ അപകടങ്ങളിൽപ്പെടാതിരിക്കാൻ ഈ പ്രശ്നത്തിന് അനുകൂല നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

വളരെ പുതിയ വളരെ പഴയ