മനേക്കര : നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ മനേക്കര കുമാരൻ മാസ്റ്റർ വായനശാലയിൽ "സമ്പൂർണ ഡിജിറ്റലൈസേഷൻ" പ്രക്രിയ പ്രഖ്യാപനം നടന്നു. വായനശാലയിലെ അയ്യായിരത്തിലധികം പുസ്തകങ്ങൾ ഡിജിറ്റലൈസേഷൻ ചെയ്തതിൻ്റെ ഔദ്യോഗിക പ്രഖ്യാപനം വാർഡ് മെമ്പർ സന്തോഷ് പി. നടത്തി.
പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിലെ ആദ്യ സമ്പൂർണ ഡിജിറ്റലൈസേഷൻ ലൈബ്രറിയാണ് മനേക്കര കുമാരൻ മാസ്റ്റർ വായനശാല.
കേരളപ്പിറവി 68-ാം വാർഷിക ദിനാഘോഷത്തിൻ്റെ ഭാഗമായി 'പുതിയ കേരളം പുതിയ കാഴ്ചപ്പാട്,' എന്ന വിഷയത്തിൽ സാമൂഹിക പ്രവർത്തക പി. സുനിത ടീച്ചർ പ്രഭാഷണം നടത്തി. ഹേമന്ത് മനേക്കര അധ്യക്ഷം വഹിച്ച യോഗത്തിൽ ഇ. രാജൻ മാസ്റ്റർ സ്വാഗതവും ലൈബ്രേറിയൻ രാജേശ്വരി വി.വി. നന്ദിയും പറഞ്ഞു.