ചൊക്ലി : വൺ കേരള ആർട്ടിലറി ബാറ്ററി എൻ സി സിയുടെ കീഴിലുള്ള രാമവിലാസം ഹയർ സെക്കന്ററി സ്കൂളിന്റെ നേതൃത്വത്തിൽ വ്യത്യസ്തമായ പരിപാടികൾ നടന്നു.
ലഹരിക്കെതിരെ കുട്ടികളുടെ കായികക്ഷമത വർദ്ധിപിക്കുക എന്ന ഉദ്ദേശത്തോടെ ഫസ്റ്റ് ഇയർ എൻ സി സി കേഡറ്റുകൾ സൂംബ ഡാൻസ് അവതരിപ്പിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും തുടർ പരിശീലനം നൽകുക എന്ന ഉദ്ദേശത്തോടെയാണ് കേഡറ്റുകൾ പ്രാദർശനം നടത്തിയത്.
മുഴുവൻ കേഡറ്റുകളെയും ഉൾപ്പെടുത്തിക്കൊണ്ട് ലഹരി വിരുദ്ധ റാലി നടത്തി. റാലി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സ്മിത എൻ ഫ്ലാഗ്ഗ് ഓഫ് ചെയ്തു.
ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീ ഉദയകുമാര്‍ കെ, എൻ സി സി ഓഫീസർ ശ്രീ ടി പി രാവിദ്, ആർമി ഓഫീസർമാരായ ഹവിൽദാർ ജയറാം, നായിക് കിരൺ എന്നിവർ പരിപാടിക്ക് നേതൃത്യം നൽകി. മുഴുവൻ കേഡറ്റുകളും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.