മാഹി: പള്ളൂർ പ്രിയദർശിനി യുവകേന്ദ്ര സംഘടിപ്പിച്ച ത്രിദിന സ്കൂൾ കലോത്സവമായ മയ്യഴി മേളം സീസൺ – 5 കൊടിയിറങ്ങി. പള്ളൂർ കസ്തൂർബാ ഗാന്ധി ഗവ.ഹൈസ്കൂളിലെ 5 വേദികളിലായി നടന്ന മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയൻ്റ് കരസ്ഥമാക്കി 5 വിഭാഗങ്ങളിൽ ചാലക്കര എക്സൽ പബ്ബിക്ക് സ്കൂൾ ചാമ്പ്യന്മാരായി. പ്രീപ്രൈമറി വിഭഗത്തിൽ മാഹി ആവില എൽ.പി. സ്കൂളും ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഏറ്റവും കൂടുതൽ പോയൻ്റ് കരസ്ഥമാക്കിയ ഏഴോളം വിദ്യാർത്ഥികൾക്ക് കലാതിലകം കലാപ്രതിഭ പുരസ്കാരവും പ്രഖ്യാപിച്ചു.
സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനവും സമ്മാനദാനവും പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് നിർവ്വഹിച്ചു. അവാർഡ് ജേതാക്കളായ ആനന്ദ് കുമാർ പറമ്പത്ത്, ടി.കെ. ഗോപിനാഥൻ മാസ്റ്റർ എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു. പ്രിയദർശിനി ട്രസ്റ്റ് ചെയർമാൻ സത്യൻ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. പ്രധാന അദ്ധ്യാപകൻ കെ.പി.ഹരീന്ദ്രൻ, ചാലക്കര പുരുഷു, ആനന്ദ് കുമാർ പറമ്പത്ത്, ടി.കെ.ഗോപിനാഥൻ കെ.കെ.രാജീവ്, ശ്യാം സുന്ദർ, എം.എ കൃഷ്ണൻ, കെ.ഭരതൻ മാസ്റ്റർ, കെ.വി.ഹരീന്ദ്രൻ, അലി അക്ബർ ഹാഷിം സംസാരിച്ചു. പ്രീ പ്രൈമറി തലം മുതൽ ഹയർ സെക്കണ്ടറി തലം വരെ 6 വിഭാഗങ്ങളിലായി 84 ഓളം ഇനങ്ങളിൽ 2000 ത്തിൽ പരം വിദ്യാർത്ഥികളാണ് മാറ്റുരച്ചത്.