പള്ളൂർ, പന്തക്കൽ മേഖലയിലുള്ള വിശ്വകർമ്മജരുടെ രണ്ടാംഘട്ട കുടുംബ സംഗമമാണ് സംഘടിപ്പിച്ചത് എ ബി വി എം പ്രസിഡൻ്റ് അങ്ങാടിപ്പുറത്ത് അശോകന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ്, ഇന്ത്യയുടെ അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷൻ വൈസ് പ്രസിഡൻ്റ് രതി ഭാസ്കർ ഉദ്ഘാടനം ചെയ്തു.
ഓൾ കേരള ഗോൾഡ് വർക്കേഴ്സ് യൂണിയൻ മുൻ പ്രസിഡൻ്റ് ഇ ഷൈബേഷ് ആശംസഭാഷണം നടത്തി, എ ബി വി എം ട്രഷറർ എ. പി രാജേന്ദ്രൻ, ജോയിൻ്റ് സെക്രട്ടറി സജീഷ് കെ.പി എന്നിവർ സംസാരിച്ചു
എ ബി വി എം സെക്രട്ടറി പ്രജിത്ത് പി.വി സ്വാഗതവും, വൈസ് പ്രസിഡൻ്റ് പ്രീത ജനാർദ്ദനൻ നന്ദിയും പറഞ്ഞു, സൗപർണിക രാജ് പ്രാർത്ഥന ആലപിച്ചു.