പെരിങ്ങാടി ശ്രീമങ്ങോട്ടുകാവ് ക്ഷേത്രത്തിൽ പുതുതായി നിർമ്മിക്കുന്ന മഹാശിവക്ഷേത്രത്തിന്റെ പരിപാവനമായ ചടങ്ങായ കട്ടിള വെപ്പ് കർമ്മം കാലത്ത് 11.30 നും 12 നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രശില്പി ബ്രഹ്മശ്രീ കെ ജയരാമൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ വിശ്വകർമ ആർ കെ മുരളീധരൻ ക്ഷേത്ര നിർമ്മാതാവ് രമേശൻകാർക്കളഎന്നിവരുടെയും നൂറുകണക്കിന് ഭക്തരുടെയും സാന്നിധ്യത്തിൽനടന്നു.
ക്ഷേത്ര സമിതി പ്രസിഡണ്ട് ഒ വി സുഭാഷ്, സെക്രട്ടറി ഷാജികൊള്ളുമ്മൽ,പവിത്രൻ കൂലോത്ത്, സിവി രാജൻ പെരിങ്ങാടി, പി പ്രദീപൻ, ടി രമേശൻ, വി. കെ. അനീഷ് ബാബു, പി പി അനിൽ ബാബു, പി പി മഹേഷ്, സി എച്ച് പ്രഭാകരൻ, സുജിചേലോട്ട് സുധീർ കേളോത്ത്, സത്യൻ കോമത്ത്, തുടങ്ങിയവർ നേതൃത്വം നൽകി