മാഹി സെന്റ് തെരേസ ബസിലിക്കയിൽ തിരുനാൾ മഹോത്സവത്തിനു കൊടിയിറങ്ങി


ദക്ഷിണ ഭാരതത്തിലെ പ്രമുഖ ബസിലിക്ക തീർത്ഥാടന കേന്ദ്രമായ അത്ഭുത പ്രവർത്തകയായ വിശുദ്ധ അമ്മ ത്രേസ്യയുടെ നാമധേയത്തിലുള്ള മാഹി ബസിലിക്ക തീർത്ഥാടന കേന്ദ്രത്തിൽ വാർഷിക തിരുന്നാൾ മഹോത്സവത്തിന് കൊടിയിറങ്ങി.

തിരുന്നാളിന്റെ അവസാന ദിവസമായ ഒക്ടോബർ 22 ചൊവ്വാഴ്ച  10 30 ന് കണ്ണൂർ രൂപത വികാരി ജനറൽ റവ. മോൺ. ക്ലാരൻസ് പാലിയത്ത് മുഖ്യ കാർമികത്വം  വഹിച്ച് ആഘോഷമായ ദിവബലി അർപ്പിക്കുകയുണ്ടായി. തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകിയത് ആവില കോൺവെന്റ് സിസ്റ്റേഴ്സും, ക്ലൂണി കോൺവെന്റ് സിസ്റ്റേഴ്സു‌മാണ്. ദിവ്യബലിക്ക് ശേഷം നൊവേന, അമ്മയുടെ അത്ഭുത തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആരാധന, ആശിർവാദം എന്നിവ നടന്നു.

മാഹി അമ്മയുടെ അത്ഭുത തിരുസ്വരൂപം ഉച്ചകഴിഞ്ഞ് 2.30 ന് കോഴിക്കോട് വികാരി ജനറൽ റവ. മോൺ. ഡോ. ജെൻസൺ പുത്തൻവീട്ടിൽ രഹസ്യ അറയിലേക്ക് മാറ്റി. സഹവികാരി നോബിൾ ജൂഡ് എം. ജെ, ബ്രദർ നിജോ ആന്റണി, പാരിഷ് കൗൺസിൽ അംഗങ്ങളും, തിരുനാൾ ആഘോഷ കമ്മിറ്റി അംഗങ്ങളും, ഇടവക ജനസമൂഹവും മറ്റു വിശ്വാസികളും സന്നിദ്ധരായിരുന്നു. ശേഷം തിരുനാളിന് സമാപനം കുറച്ചുകൊണ്ട് കോഴിക്കോട് വികാരി ജനറൽ.റവ. ഫാ. ഡോ. ജെൻസൻ പുത്തൻവീട്ടിൽൻ്റെ നേതൃത്വത്തിന കൊടിയിറങ്ങി

വളരെ പുതിയ വളരെ പഴയ