മയ്യഴി: ഗാന്ധി ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി മയ്യഴിയിലെ മുതിർന്ന ഗാന്ധിയനായ കോട്ടായി മുകുന്ദനെ മുണ്ടോക്ക് റസിഡൻ്റ് അസോസിയേഷൻ ആദരിച്ചു. ജീവകാരുണ്യ പ്രവർത്തകനും ഗാന്ധിയനുമായ ഇടയിൽ പീടികയിലെ അസീസ് ഹാജി പൊന്നാടയണിയിച്ചു. പ്രസിഡൻ്റ് പള്ളിയൻ പ്രമോദ്, ജസീമ മുസ്തഫ, വി.എം.ഹാരിസ് എന്നിവർ പ്രസംഗിച്ചു. പങ്കജാക്ഷി, സഞ്ജയ്, അഷ്കർ, ബന്ധുക്കളും സംബന്ധിച്ചു.