ക്രിക്കറ്റ് ടൂർണമെൻ്റ് സംഘടിപ്പിച്ചു.


അഴിയൂർ പഞ്ചായത്തിലെ കായിക താരങ്ങളെ വളർത്തിയെടുക്കുക, ലഹരി മുക്ത സമൂഹത്തെ സൃഷ്ടിക്കുക എന്ന സദുദ്ദേശത്തോടെ സ്പോർട്ടീവ്  വടകര -യുടെ അഭിമുഖ്യത്തിൽ കമ്പയിൻ സ്പോർട്സ് ക്ലബ്‌ ചോമ്പാലയുടെ സ്ഥാപക അംഗങ്ങളും ഫുട്ബാൾ, ക്രിക്കറ്റ്‌ പ്ലെയറുമായിരുന്ന എൻ.സി പ്രേമൻ സ്മാരക വിന്നേഴ്സ് ട്രോഫിക്കും, എൻ.സി രാജീവൻ സ്മാരക റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി അഴിയൂർ പഞ്ചായത്ത്തല ക്രിക്കnറ്റ് ലീഗ് ടൂർണമെൻ്റ് സംഘടിപ്പിച്ചു.

അഴിയൂർ ഗവ: ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്ന ടൂർണമെൻ്റിൽ പഞ്ചായത്തിൽ നിന്നും 8 ടീമുകൾ പങ്കെടുത്തു .അത്യന്തംആ വേശകരമായ മത്സരങ്ങൾക്ക് ശേഷം ഫൈനലിൽ RGB ബാബരിയെ പരാജയപ്പെട്ടു ത്തി RGB എരിക്കൽ ചാമ്പ്യൻമാരായി .ടൂർണമെൻ്റിലെ മികച്ച കളിക്കാരനുള്ള ട്രോഫി RGB എരിക്കലിൻ്റെ നവാസ് കരസ്ഥമാക്കി.

സമ്മാനദാന ചടങ്ങിൽ ചാമ്പ്യൻഷിപ്പ്, റണ്ണേഴ്സ് കരസ്ഥമാക്കിയ ടീമുകൾക്ക്‌ ട്രോഫികൾ കമ്പയിൻസ് സ്പോർട്സ് ക്ലബ്‌ ചോമ്പാല അംഗങ്ങളായ ശിഹാബ് തങ്ങൾ, ഷംഷീർ അത്താണിക്കൽ ട്രോഫികൾ വിതരണം ചെയ്തു

വളരെ പുതിയ വളരെ പഴയ