മാഹി:മലബാറിലെ ആദ്യ ബസിലിക്കയും ദക്ഷിണഭാരതത്തിലെ പ്രഥമവും ചരിത്ര പ്രസിദ്ധവുമായ മാഹി സെൻ്റ് തെരേസ ബസിലിക്ക തീർത്ഥാടന കേന്ദ്രത്തിൽ അത്ഭുത പ്രവർത്തകയായ ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യായുടെ തിരുനാൾ മഹോത്സവം ഒക്ടോബർ 5 ശനിയാഴ്ച മുതൽ 22 ചൊവ്വാഴ്ച വരെ നടക്കും. 14 തിങ്കൾ 15 ചൊവ്വ എന്നിവ ഉത്സവനാളുകളിലെ പ്രധാന തിരുനാൾ ദിനങ്ങളാണ്.