മാഹി : മാഹി ഗവണ്മെന്റ് ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ എൻ എച്ച് എം ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഡെപ്യൂട്ടി ഡയറക്ടരുടെ ഓഫീസിനു മുന്നിൽ ധർണ്ണ സമരം സംഘടിപ്പിച്ചു.സി എസ് ഒ ചെയർമാൻ കെ ഹരീന്ദ്രൻ ഉത്ഘാടനം ചെയ്തു.
സ്ഥിര നിയമനം ,ശമ്പള വർദ്ധനവ്, ഹോസ്പിറ്റലിൽ ഉള്ള ഒഴിവുകൾ നികത്തുക എന്നിവ ആവശ്യപ്പെട്ടാണ് ധർണ്ണ സമരം സംഘടിപ്പിച്ചത്.കെ എം പവിത്രൻ അധ്യക്ഷത വഹിച്ചു.കെ രാധാകൃഷ്ണൻ, എൻ മോഹനൻ, കെ ജയന്തി, പി പി സീസൻ , കെ സ്വപ്ന എന്നിവർ സംസാരിച്ചു.