ഒഞ്ചിയം : ലോക ചക്കദിനത്തില്‍ അര്‍ച്ചന പരിസ്ഥിതി സംരക്ഷണസമിതി കൂട്ടായ്മയും ചക്ക ഉത്പന്നങ്ങളുടെ വിതരണവും നടത്തി. പ്രദേശത്തെ വനിതകള്‍ തയ്യാറാക്കിയ വിവിധ വിഭവങ്ങള്‍ പങ്കുവെച്ചു . ചടങ്ങ് ഏറാമല പഞ്ചായത്ത് കൃഷി ഓഫീസര്‍ പി. സൗമ്യ ഉദ്ഘാടനം ചെയ്തു. ചളളയില്‍ രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു . മൊട്ടേമ്മല്‍ ഇല്ല്യാസ് ,പി.കെ.പ്രകാശന്‍ , കണ്ണമ്പ്രത്ത് പത്മനാഭന്‍ , കുളങ്ങര ശാന്ത , ആയിഷ ഉമ്മ , കെ.വി.രജീഷ് ,എ.പി.രാജേന്ദ്രന്‍ , ബാബുരാജന്‍ ചാക്ക്യേരി എന്നിവര്‍ സംസാരിച്ചു . പ്രദേശത്ത് ചക്ക ഫെസ്റ്റ് നടത്താനും ചക്കയുടെ മൂല്യവര്‍ദ്ധിത ഉത്പന്ന നിര്‍മ്മാണം നടത്താനും കൂട്ടായ്മ തീരുമാനിച്ചു .