മാഹി : ഇടയിൽ പീടിക ഗുരു മന്ദിരത്തിന്റെ പരിസരത്തുള്ള യുവാക്കളുടെ കൂട്ടായ്മയായ ലവ് ഷോർ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിക്ക് വീൽ ചെയറുകൾ നൽകി. കാരുണ്യയുടെ രക്ഷാധികാരി മുൻ എംഎൽഎ വി. രാമചന്ദ്രൻ കൂട്ടായ്മയുടെ ഭാരവാഹികളിൽ നിന്നും സാമഗ്രികൾ ഏറ്റു വാങ്ങി – കാരുണ്യ പാലിയേറ്റീവ് അംഗങ്ങളായ കെ.രതി, പി.പി. ഇന്ദിര എന്നിവർ സംബന്ധിച്ചു. ലവ് ഷോർ ഭാരവാഹികളായ പ്രശാന്ത്, റനിത്ത്, സനൽ, അശ്വിൻ, അ ഷാർ എന്നിവർ നേതൃത്വം നൽകി.