പള്ളൂർ : ഈസ്റ്റ് പള്ളൂർ ബൈപ്പാസ് ജംഗ്ഷനിൽ രാവിലെ 6.15 ഓടെയായിരുന്നു അപകടം. KL 58 W 5392 നമ്പർ ഓട്ടോയും, KL 58 Q 9000 പജേറോ കാറുമാണ് അപകടത്തിൽ പെട്ടത്.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പള്ളൂരിലെ ഓട്ടോ ഡ്രൈവർ മുത്തുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം നിർത്തിയിട്ട ലോറിക്ക് പിറകിൽ കാറിടിച്ച് ആലപ്പുഴ സ്വദേശി മരിച്ചിരുന്നു. ഈ നടുക്കം മാറുമുമ്പാണ് അടുത്ത അപകടം.