മാഹിയിൽ സ്‌കൂൾ ജൂൺ ആറിന് തുറക്കും.

മാഹി : മാഹി മേഖലയിലെ സ്ക്കൂളുകൾ ജൂൺ ആറിന് തുറക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പുതുച്ചേരിയിൽ ജൂൺ പന്ത്രണ്ടിനാണ് സ്ക്കൂളുകൾ തുറക്കുന്നത്. നിലവിൽ കടുത്ത ചൂടാണ് പുതുച്ചേരിയിൽ,ഇതിൻ്റെ അടിസ്ഥാനത്തിൽ മാഹിയടക്കം പുതുച്ചേരി സംസ്ഥാനത്ത് ജൂൺ പന്ത്രണ്ടിന് ആണ് സ്ക്കൂൾ തുറക്കുക എന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നത്.മാഹിയിൽ നിലവിൽ പുതുച്ചേരിയിൽ ഉള്ള പോലയല്ലാത്തതും, കാലാവസ്ഥ മഴ തുടങ്ങിയതും ചൂട് കുറഞ്ഞതും കൊണ്ട് മാഹിയിൽ ആറിന് തന്നെ തുറക്കണമെന്ന് നിരവധി രാഷ്ട്രീയ സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ വന്ന പരാതിയുടെ അടിസ്ഥാനത്തിൽ എംഎൽഎ രമേശ് പറമ്പത്ത് വിദ്യാഭ്യാസ മേലധികാരികളുമായി സംസാരിച്ച് മാഹിയിൽ ആറിന് തന്നെ സ്ക്കൂളുകൾ തുറക്കുമെന്ന് അറിയിക്കുകയായിരുന്നു.

വളരെ പുതിയ വളരെ പഴയ