ചോമ്പാല തുറമുഖം അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി ഹാര്‍ബര്‍

ചോമ്പാൽ : മണല്‍ തിട്ടയും ഉപയോഗ്യശൂന്യമായ തോണികളും നിറഞ്ഞ് മത്സ്യബന്ധനത്തിന് പ്രയാസം നേരിടുകയാണ് ചോമ്പാല ഹാര്‍ബറിന് ഉള്‍ഭാഗം . മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണലും ചെളിയും നീക്കം ചെയ്യാത്തത് അഞ്ച് വര്‍ഷത്തിലേറെയായി . ഹാര്‍ബര്‍ എഞ്ചിനിയറിങ്ങ് വകുപ്പിനോടും ഫിഷറീസ് വകുപ്പിനോടും മത്സ്യതൊഴിലാളികള്‍ ഈ ആവശ്യം ഉന്നയിക്കാന്‍ തുടങ്ങിയിട്ട് നാള്‍ഏറെയായി . വേലിയിറക്ക സമയത്ത് വളളം കടലിലേക്ക് ഇറക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇരുഭാഗത്തായി ജട്ടി നിര്‍മ്മിച്ചു എങ്കിലും വേണ്ടരീതിയില്‍ ഉപയോഗിക്കാന്‍ പറ്റത്തരീതിയിലാണ് ജട്ടി ഉളളത് .

ഹാര്‍ബറിന്‍റെ തെക്ക് വലിയൊരു ഭാഗം മണലും പാറയും നിറഞ്ഞ് കാട് മുടിയ രീതിയിലാണ് . കൂടാതെ നൂറില്‍ പരം ഉപയോഗ്യ ശൂന്യമായ തോണികള്‍ തലങ്ങും വിലങ്ങും സ്ഥലംമുടക്കി കിടക്കുകയാണ്. പെര്‍മിറ്റ് ഇല്ലാത്ത വളളങ്ങള്‍ നിര്‍ബന്ധമായും പൊളിച്ചടുക്കി സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം . ട്രോളിങ്ങ് നിരോധനകാലത്ത് നിരവധി വളളങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ഇടമില്ലാതെ വീര്‍പ്പുമുട്ടുകയാണ് ഹാര്‍ബര്‍ . വളളങ്ങള്‍ അറ്റകുറ്റ പണികള്‍ നടത്താനോ മറ്റ് ആവശ്യത്തിനോ പുറത്തേക്ക് കയറ്റാനോ , ഇറക്കാനോ സംവിധാനം ഇവിടെ ഇല്ല. ഇതിന് വേണ്ടി ബേപ്പൂരിലോ ,അഴിക്കലിലോ പോകണമെന്നാണ് തൊഴിലാളികള്‍ പറയുന്നത് . പല തോണികളിലും മഴവെളളം കെട്ടികിടന്ന് കൊതുക് വളരുന്നതായും പരാതിയുണ്ട് .

വളരെ പുതിയ വളരെ പഴയ