മയ്യഴി : മാഹിയിലെ സ്ഥിരതാമസക്കാരായ വിദ്യാർഥികൾക്ക് കോഴി ക്കോട് ഗവ. കോളേജ് ഓഫ് ടീ ച്ചർ എഡ്യൂക്കേഷനിൽ ബി എഡ് പ്രവേശനത്തിനായി സംവരണം ചെയ്ത ഒരു സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ വിദ്യാർഥികൾ കോഴിക്കോട് സർവകലാശാലയുടെ www.admission.uoc.ac.in എന്ന വെബ് സൈറ്റിൽ ഓൺ ലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റൗട്ട്, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, മാഹി റവന്യൂ വകുപ്പിൽ നിന്ന് ലഭിച്ച മാഹിയിലെ സ്ഥിരതാമസം തെളിയി ക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം മാഹി റീജണൽ അഡ്‌മിനിസ്ട്രേറ്ററുടെ ഓഫീസിൽ 18നകം സമർപ്പിക്കണമെന്ന് മാഹി റീജണൽ അഡ്‌മിനിസ്ട്രേറ്റർ അറിയിച്ചു.