ചൊക്ലി രാമവിലാസത്തിലെ എൻ സി സി കേഡറ്റുകൾ ലഹരി വിരുദ്ധ റാലി നടത്തി.

ചൊക്ലി : ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച്‌ വൺ കേരള ആർട്ടിലറി ബാറ്ററി എൻ സി സി തലശ്ശേരിയുടെ കീഴിലുള്ള ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ സി സി കേഡറ്റുകൾ റാലി നടത്തി. പ്രസ്തുത പരിപാടിയുടെ ഉദ്‌ഘാടനവും ഫ്ലാഗ് ഓഫ് കർമ്മവും ചൊക്ലി എസ് എച്ച്‌ ഒ ശ്രീ പ്രൊമോദ്.പി നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പ്രദീപ് കിനാത്തി, എൻ സി സി ഓഫീസർ ശ്രീ ടി.പി. രാവിദ് എന്നിവർ ആശംസകൾ അർപ്പിച്ച്‌ സംസാരിച്ചു. പല രൂപത്തിലും ഭാവത്തിലും ലഹരി കുട്ടികളെ സമീപിക്കുമെന്നും അവയെ ചെറുക്കാനും പ്രധിരോധിക്കാനുമുള്ള കഴിവ് യുവ തലമുറയ്ക്ക് ഉണ്ടാകണമെന്ന് ഉദഘാടന ചടങ്ങിൽ ചൊക്ലി എസ് എച്ച്‌ ഒ അഭിപ്രായപ്പെട്ടു. റാലിയിൽ 50 കേഡറ്റുകൾ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ