പന്തക്കൽ : പടിക്കോത്ത് റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തേക്ക് മരം വൈദ്യുതി ലൈനിൽ കട പുഴകി വീണ് വൈദ്യുതി ബന്ധം തകരാറിലായി.ചൊവ്വാഴ്ച്ച രാത്രി 9.30 നായിരുന്നു സംഭവം – മഴയോടൊപ്പമുണ്ടായ ശക്തമായ കാറ്റിലാണ് തേക്ക് വീണത് .ലൈനിൽ തൂങ്ങിക്കിടന്ന തടി മരം ബുധനാഴ്ച രാവിലെ മാഹി വൈദ്യുത ജീവനക്കാരും, മാഹി അഗ്നിശമന സേനയും എത്തി മുറിച്ച് നീക്കി – തകരാറിലായ ലൈനിലെ അറ്റകുറ്റപ്പണികൾ ബുധനാഴ്ച്ച വൈകിട്ടോടെ മാത്രമെ അധികൃതർക്ക് പൂർത്തിയാക്കുവാൻ കഴിഞ്ഞുള്ളു. പന്തക്കൽ പ്രദേശത്തെ 3 ട്രാൻസ്ഫോർമറുടെ പരിധിയിലെ വീടുകളിൽ 19 മണിക്കൂറോളം വൈദ്യുതി വിതരണം തടസ്സപ്പെട്ടു – ചാലക്കര, ഈസ്റ്റ് പള്ളുർ എന്നിവടങ്ങളിലും ലൈനിൽ മരങ്ങൾ പൊട്ടി വീണതും പ്രതികൂല കാലാവസ്ഥയും കാരണമാണ് അറ്റകുറ്റപ്പണി വൈകിയതെന്ന് മാഹി വൈദ്യുതി വകുപ്പ് അധികൃതർ അറിയിച്ചു.