ലഹരിക്കെതിരെ നൃത്തശില്പവുമായി ഗവൺമെൻ്റ് മിഡിൽ സ്കൂൾ അവറോത്ത്.

പള്ളൂർ: ഈസ്റ്റ് പള്ളൂർ ഗവ മിഡിൽ സ്കൂൾ അവറോത്തിലെ വിദ്യാർത്ഥികൾ അന്താരാഷ്ട്ര ലഹരിദിനാചരണത്തിൽ ലഹരിക്കെതിരെ നൃത്തശില്പമൊരുക്കി. ലഹരിക്കെതിരായ അവബോധം ഏറെ പ്രാധാന്യമർഹിക്കുന്ന കാലഘട്ടമാണ് എന്നും ലഹരിയുടെ ദൂഷ്യവശത്തെക്കുറിച്ചും ലഹരിവിരുദ്ധ സന്ദേശം നൽകി ദിനാചരണം ശാസ്ത്രാധ്യാപിക കെ ശ്രീജ തിലക് ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പ്രതിജ്ഞ, പോസ്റ്റർ രചന, പോസ്റ്റർ പ്രദർശനം എന്നിവയും സംഘടിപ്പിച്ചു. ഷിജിന കെ ,ശ്രേയ കെ ആർടിസ്റ്റ് ടി.എം സജീവൻ ,എ.വി സിന്ധു, സൗജത്ത് എന്നിവർ സംസാരിച്ചു

വളരെ പുതിയ വളരെ പഴയ