അഴിയൂർ: കരുവയലിൽഗവ: മാപ്പിള സ്കൂളിന് സമീപത്തെ മൂന്നോളം വീടുകളിൽ മോഷണം നടന്നു. ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. സംഭവം രാവിലെയാണ് വീട്ടുകാർ അറിയുന്നത്. ടി.സി ഹൗസിൽ ശാലിനിയുടെ വീടിന്റെ പിറക് വശത്തെ ഗ്രിൽ തകർത്ത് അകത്ത് കയറിയ മോഷ്ടാവ് അലമാരയിൽ നിന്നും വീടിന്റെ ആധാരവും , 2000 രൂപയും മോഷ്ടിച്ചു.
മഫാസിലെ മുഹമ്മദ് ബഷീറിന്റെ വീട്ടിൽ നിന്നും സ്വർണ്ണ മാല, വള എന്നിവയടക്കം ആറര പവനോളം മോഷ്ടിക്കപ്പെട്ടു. ഇവിടെ മുൻഭാഗത്തെ ഗ്രില്ലും വാതിലും തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. തൊട്ടടുത്ത മർ സീനയുടെ വീടായ ദാറുൽ മഗീഷിലെത്തിയ മോഷ്ടാവ് മുൻഭാഗത്തെ വാതിൽ തുറന്ന് അകത്ത് കയറിയിട്ടുണ്ട്. നഷ്ടപ്പെട്ടത് അറിവായിട്ടില്ല. ഇവിടെ ആരും ഉണ്ടായിരുന്നില്ല.
അഴിയൂർ ചുങ്കത്ത് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മോഷ്ടാക്കളുടെ ശല്യം ഉണ്ടായിരുന്നു.
ചോമ്പാൽ പോലീസ് സംഭവ സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു