പുതിയ മാഹി NH ബൈപാസ് സിഗ്നലിൽ വർദ്ധിച്ചുവരുന്ന വാഹന അപകടങ്ങളുടെ വെളിച്ചത്തിൽ മാഹി ഗവണ്മെന്റ് ഹൗസിൽ മാഹി M.L.A യുടെ സാന്നിധ്യത്തിൽ റീജിയണൽ അഡ്മിനിസ്ട്രേറ്റർ വിളിച്ചു ചേർത്ത സർവ്വ കക്ഷി യോഗത്തിൽ പരീക്ഷണ അടിസ്ഥാനത്തിൽ നാലു മാസത്തേക്ക് വാഹന ഗതാഗതത്തിന്ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചു.
ശനിയാഴ്ച (1.06.2024) മുതൽ രാത്രി 10 നും രാവിലെ 6 നും ഇടയിൽ ഈസ്റ്റ് പള്ളൂർ സിഗ്നലിൽ മറ്റ് റോഡുകളിൽ നിന്ന് ഹൈവേയിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനം നിരോധിച്ചിരിക്കുന്നു.
സ്കൂൾ വാഹനങ്ങൾ, വിദ്യാർത്ഥികളുമായി പോകുന്ന മറ്റ് വാഹനങ്ങൾ ബൈപാസ്സ് ഹൈവേയിൽ പ്രവേശിക്കാൻ പാടുള്ളതല്ല. ഈ വാഹനങ്ങൾ സർവീസ് റോഡുകളിൽ കൂടി മറ്റ് റോഡുകളിൽ പോകേണ്ടതാണ്.