പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിൽ ആയില്യം നാൾ സമ്പൂർണമായി ആഘോഷിച്ചു.

മാഹി : പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിൽ ആയില്യം നാൾ സമ്പൂർണമായി ആഘോഷിച്ചു.രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ അഖണ്ഡനാമസങ്കീർത്തനം, ശേഷം ഉച്ചക്ക് നാഗപൂജ, മുട്ടസമർപ്പണം, അന്നദാനം എന്നിവയും നടത്തി. ക്ഷേത്രമേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു.

ക്ഷേത്രത്തിൽ മെയ് 20 തിങ്കളാഴ്ച ദീപാരാധനക്ക് ശേഷം ശാസ്തപ്പൻ നേർച്ച വെള്ളാട്ടം ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ക്ഷേത്രത്തിലെ അടുത്ത ആയില്യം നാൾ ആഘോഷം ജൂൺ 11 ചൊവ്വാഴ്ച.

വളരെ പുതിയ വളരെ പഴയ