മാഹിയിൽ പ്ലസ് വൺ ഓൺലൈൻ അപേക്ഷ സമർപ്പണം ആരംഭിച്ചു.

മാഹി: മേഖലയിലെ സർക്കാർ ഹയർ സെക്കൻ്ററി സ്കൂളുകളിൽ 2024-25 അദ്ധ്യയനവർഷത്തിലെ പ്ലസ് വൺ (C.B.S.E. സിലബസ്) ക്ലാസ്സുകളിലേക്കുള്ള അഡ്മിഷനു അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി.

ഓൺലൈനായി www.ceomahe.edu.in എന്ന വെബസൈറ്റ് വഴി 23.05.2024 വരെ വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

അപേക്ഷകൾ സമർപ്പിക്കുന്നതിനുവേണ്ടി വിദ്യാർത്ഥികളെ സഹായിക്കുവാൻ മാഹിയിലെ നാല് ഗവ. ഹയർ സെക്കൻ്ററി സ്കൂളുകളിലും രാവിലെ 10 മണി മുതൽ ഉച്ച 1 മണിവരെ സൗജന്യ സേവനം ലഭ്യമാണ്.

കോഴ്സുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ വെബ്സൈറ്റ് സന്ദർശിച്ചാൽ മതിയാകും

വളരെ പുതിയ വളരെ പഴയ