തലശ്ശേരി-മാഹി ബൈപ്പാസിൽ ഈസ്റ്റ് പള്ളൂരിലെ സിഗ്നൽ സംവിധാനത്തിലുള്ള അപകടങ്ങൾ പരിഹരിക്കാൻ ചൊവ്വാഴ്ച രാവിലെ അധികൃതർ ബൈപ്പാസിലെത്തി സിഗ്നൽ സംവിധാനം പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തി.
തലശ്ശേരി ഭാഗത്തേക്കും വടകര ഭാഗത്തേക്കും പോകാൻ ഇരുഭാഗത്തുമുള്ള സിഗ്നൽ ഒരേസമയം തെളിയുന്നതടക്കമുള്ള പ്രേശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ട്.
സിഗ്നൽ സംവിധാനത്തിൽ വരുത്തിയ പരിഹാരം ഏതാനും ദിവസം നിരീക്ഷിച്ചശേഷം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ആർ.ടി.ഒ. ടി.യു. മുജീബ് അറിയിച്ചു.
ട്രാഫിക് സിഗ്നൽ സംവിധാനത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തരമായി ഇടപെട്ട അധികൃതരെ രമേശ് പറമ്പത്ത് എം.എൽ.എ.യും മയ്യഴിക്കൂട്ടം പ്രസിഡൻറ് ഒ.വി. ജിനോസ് ബഷീറും അഭിനന്ദിച്ചു.