മാഹി: പുതുച്ചേരിയിൽ ചൂട് കൂടുതലുണ്ടെന്ന കാരണം പറഞ്ഞ് പുതുച്ചേരിയുടെ ഭാഗമായ
മാഹിയിലെ സ്കൂളുകളിലും വേനലവധി ജൂൺ 12വരെ നീട്ടിയതായി പുതുച്ചേരി സ്കൂൾ ഓഫ് എജ്യുക്കേഷൻ ഡയറക്ടർ അറിയിച്ചിരിക്കയാണ്. ഏപ്രിൽ മാസം മാഹിയിൽ കടുത്ത ചൂട് അനുഭവപ്പെട്ടപ്പോൾ നിരവധി തവണ ജോ.പി.ടി.എ മാഹിയലെ സ്കൂളുകൾക്കു അവധി നൽകണമെന്ന് അധികാരികളോട് ആവശ്യപ്പെട്ടപ്പോൾ, ഒരു നടപടിയും സ്വീകരിക്കാത്ത പുതുച്ചേരി വിദ്യാഭ്യാസ വകുപ്പ് ഇപ്പോൾ മാഹിയിലെ വിദ്യാർത്ഥികളെ രണ്ടാം പൗരന്മാരായി കണ്ട് വിദ്യാർത്ഥികളുടെ അദ്ധ്യായന ദിനങ്ങൾ നഷ്ടപ്പെടുത്തുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഇത് മാഹിയിലെ വിദ്യാർത്ഥികളോടുള്ള അവഗണനയാണെന്ന് ജോ:പി.ടി.എ പ്രസിഡണ്ട് സന്ദീവ്.കെ.വി, സിക്രട്ടറി അനിൽ.സി.പി എന്നിവർ അറിയിച്ചു.
#tag:
Mahe