മയ്യഴി: ചാലക്കര കുന്നത്ത് റോഡിൽ ജലവിതരണ പൈപ്പ് പൊട്ടി ജലം പാഴാവാൻ തുടങ്ങിയിട്ട് ഒരു വർഷത്തോളമായെന്ന് പരാതി. പരിസരവാസികൾ അധികൃതരെ പല തവണ അറിയിച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ല.
മണ്ണിനടിയിലാണ് പൈപ്പുള്ളത്. ഈ വേനൽ കാലത്തെ കടുത്ത ചൂടിലും ജലക്ഷാമത്തിൻ്റെയും അവസ്ഥയിലും കുന്നത്ത് റോഡിലൂടെ നിർത്താതെ വെള്ളം ഒഴുകുകയായിരുന്നുവെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.മാഹി പൊതുമരാമത്ത് വകുപ്പിന് കീഴിലാണ് വാട്ടർ അതോറിറ്റി പ്രവർത്തിക്കുന്നത്.
കേരളത്തിൽ നിന്നും വില കൊടുത്തു വാങ്ങുന്ന കുടിവെള്ളമാണ് മാഹിയിൽ വിതരണം നടത്തുന്നത്.
അതിനിടെ വാട്ടർ അതോറിറ്റിയിലെ ഏതാനും ജീവനക്കാർ ഡ്യൂട്ടി സമയങ്ങളിൽ തങ്ങളുടെ ഇഷ്ടപ്രകാരം മറ്റു സ്ഥലങ്ങളിൽ പൈപ്പ് ജോലി ചെയ്യുന്നതായി ആരോപണവും ഉയരുന്നുണ്ട്