ഷോട്ടോകാൻ കരാട്ടെ ട്രെയിനിങ് സെന്റർ കോറോത്ത് റോഡ് സിൽവർ ജൂബിലി ആഘോഷിച്ചു .

അഴിയൂർ :കോറോത്ത് റോഡിൽ കാൽനൂറ്റാണ്ട് പിന്നിട്ട ഷോട്ടോകാൻ കരാട്ടെ ട്രെയിനിങ് സെന്റർ സിൽവർ ജൂബിലി ആഘോഷിച്ചു .പരിപാടിയുടെ ഔപചാരിക ഉത്ഘാടനം ബഹു :തുറമുഖ ,പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ :കടന്നപ്പളി രാമചന്ദ്രൻ നിർവഹിച്ചു .അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആയിഷ ഉമ്മർ അധ്യക്ഷയായ ചടങ്ങിൽ അഴിയൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ സി .എം സജീവൻ ,രാമവിലാസം ഹയർ സെക്കണ്ടറി സ്‌കൂളിൽ സ്‌കൂൾ പ്രധാനാധ്യാപകൻ ശ്രീ പ്രദീപ് കിനാത്തി ,ദേശീയ അധ്യാപക അവാർഡ് ജേതാവ് ശ്രീ c.വി രാജൻ മാസ്റ്റർ ,ശ്രീ സുധീർ കുമാർ ടി .കെ ,ശ്രീ എം .ഹരീന്ദ്രൻ ,സെൻസായി രാജീവൻ ,സെൻസായി ബാലൻ ഷോട്ടോകാൻ കരാട്ടെ ട്രെയിനിങ് സെന്റർ കോറോത്ത് റോഡിന്റെ ഡയറക്ടർ ശ്രീ രവിദ് മാസ്റ്റർ എന്നിവർ സംസാരിച്ചു .പരിപാടിയിൽ കരാട്ടെ വിദ്യാർത്ഥികളുടെ കലാപരിപാടികളും തുടർന്ന് സംഗീത പരിപാടിയും നടന്നു .

വളരെ പുതിയ വളരെ പഴയ