മാഹി സെൻട്രൽ തട്ടോളിക്കര സിതാര റസിഡന്റ്സ് അസോസിയേൻ കുടുംബ സംഗമം സംഘടിപ്പിച്ചു.

മാഹി: സെൻട്രൽ തട്ടോളിക്കര സിതാര റസിഡന്റ്സ് അസോസിയേൻ കുടുംബ സംഗമം സംഘടിപ്പിച്ചു. ഏഴാം വാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ച കുടുംബ സംഗമം പ്രശസ്ത നാടക കലാകാരൻ മുഹമ്മദ് പേരാമ്പ്ര ഉത്ഘാടനം ചെയ്തു.
പ്രസിഡന്റ് കെ ടി ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു . സിക്രട്ടറി വി വി ഭരതൻ, ട്രഷറർ കെ എം രാജീവൻ എന്നിവർ സംസാരിച്ചു.തുടർന്ന് കലാപരിപാടികളും സമീപകാലത്ത് കേരളീയ സമൂഹത്തിൽ നിറഞ്ഞാടുന്ന സ്ത്രീധന കൊലപാതങ്ങൾക്കും അക്രമങ്ങൾക്കു മെതിരായ സന്ദേശമായി സ്ത്രീധനം എന്ന ലഘുനാടകവും അരങ്ങേറി.

വളരെ പുതിയ വളരെ പഴയ