ഒളവിലം:റഗുലാർ കം ബ്രിഡ്ജ് നിർമ്മിക്കുന്നതിനായി പൊളിച്ചു നീക്കിയ പാലത്തിന് പകരമായി താൽക്കാലിമായി നിർമ്മിച്ച ബദൽ റോഡ് ചെളിക്കുളമായതോടെ ഒളവിലം പാത്തിക്കൽ – പെരിങ്ങാടി റോഡിലൂടെയുള്ള കാൽനടയാത്ര പോലും ദുഃസഹമായി.വാഹന ഗതാഗതം മുടങ്ങിയേക്കും റെഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമ്മാണ പ്രവൃത്തി ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺടാക്റ്റ് സൊസൈറ്റി നിലവിലുള്ളത് പൊളിച്ചു മാറ്റുന്നതിനായാണ് പുഴയിൽ ബണ്ട് കെട്ടി ബദൽ റോഡ് നിർമ്മിച്ചത്.പുതിയ മണ്ണ് ഉപയോഗിച്ച് നിർമ്മിച്ച ബദർ റോഡ് വേനൽ മഴ കനത്തതോടെ ചെളിക്കുളമായി ഏതു നിമിഷവും തെന്നിവീഴാമെന്ന സഹചര്യമായതിനാൽ ഇരുചക്ര വാഹനങ്ങൾ ഇതു വഴി പോകാൻ മടിക്കുകയാണ് കാൽനടയാത്ര പോലും ദു:സ്സഹമായ നിലയിൽ റോഡ് തകർന്നതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ് ബദൽ റോഡിൽ മതിയായ നിലയിൽ ടാറിങ്ങ് നടത്തീരുന്നെങ്കിൽ റോഡ് ചെളിക്കുളമാവില്ലെന്നാണ് നാട്ടുകാർ പറയുന്നത് യാത്ര ക്ലേശം പരിഹരിക്കാൻ അടിയന്തിര നടപടി ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം