ഗുരുസ്മരണയിൽ പ്രാർത്ഥനാ യോഗവും പ്രഭാഷണവും നടത്തി

മാഹി:എസ്.എൻ.ഡി.പി. ചാലക്കര ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണമഠത്തിന് സമീപം മഞ്ചക്കൽ ബോട്ട് ഹൗസിലെ മണ്ഡപത്തിൽ പ്രാർത്ഥനാ യോഗവും പ്രഭാഷണവും നടത്തി.
സജിത്ത് നാരായണൻ അദ്ധ്യക്ഷത വഹിച്ചു.മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു ഗുരു ചിന്തകളുടെ സമകാലീന പ്രസക്തി എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.രാജേഷ് അലങ്കാർ പ്രാർത്ഥനാ ഗീതങ്ങളാലപിച്ചു.കല്ലാട്ട് പ്രേമൻ,പി.സി.ദിവാനന്ദൻ, ടി.രമേശ് കുമാർ സംസാരിച്ചു.
ടി.ശശികുമാർ സ്വാഗതവും, കെ.പി.അശോക് നന്ദിയും പറഞ്ഞു.ഡോ:വി.കെ.വിജയൻ ,ബീന ശശികുമാർ ,ദേവു അമ്മ, രജിന സജീവൻ നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ