മാഹി : മാഹി ദന്തൽ കോളേജിലെ ഓറൽ മെഡിസിൻ വിഭാഗവും മാഹി ഗവൺമെൻ്റ് ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ് ആസ്മികും സംയുക്തമായി നടത്തുന്ന വദന – ആർബുദ രോഗ നിർണയ ക്യാമ്പിന് തുടക്കമായി.
മാഹി ഹെൽത്ത് ഡിപ്പാർ്ട്മെൻ്റിലെ
അസിസ്റ്റൻ്റ് ഡെപ്യൂട്ടി ഡയറക്ടർ ഡോ: സൈബുന്നിസ ബീഗം ഉദ്ഘാടനം ചെയ്തു. . ഡോ രാജ് എ. സി, ഡോ സതീഷ്. ബി എന്നിവർ സംസാരിച്ചു.. ഡോ. നിഖിൽരജ് ,ഡോ ജീന സെബാസ്റ്റ്യൻ,ഡോ മേഘ. ബി, ഡോ. രോഷിൻ,ശോഭ എന്നിവർ സന്നിഹിതരായിരുന്നു. ലോകമെമ്പാടും നടത്തുന്ന ലോക വദന -ആർബുദ ബോധവത്കരണ മാസം ആചരിക്കുന്നതിൻ്റെ ഭാഗമായി മാഹിയിലെ വിവിധ മേഖലകളിൽ ക്യാമ്പുകൾ സംഘടിപ്പിക്കും.
ഹെൽത്ത് ആൻഡ് വെൽനസ് സെൻ്റർ ചാലക്കര, പന്തക്കൽ, പള്ളളൂർ, ഈസ്റ്റ് പള്ളൂർ, ചെറുകല്ലായി, ഗ്രാമത്തി, ചെമ്പ്ര എന്നി സ്ഥലങ്ങളിൽ നിശ്ചയിക്കപ്പെട്ട ദിവസത്തിൽ ക്യാമ്പുകൾ നടത്തുമെന്ന് സംഘാടകർ അറിയിച്ചു.