മാഹി ഗവ: ജനറൽ ആശുപത്രിക്ക് മുന്നിൽ മാഹി സി.എച്ച്.സെൻറർ നടത്തിവരുന്ന നവീകരിച്ച കഞ്ഞിപ്പുര തുറന്നു.

മാഹി: മാഹി ഗവ: ജനറൽ ആശുപത്രിക്ക് മുന്നിൽ കഴിഞ്ഞ എട്ട് വർഷമായി മാഹി സി.എച്ച്.സെൻറർ നടത്തിവരുന്ന നവീകരിച്ച കഞ്ഞിപ്പുര തുറന്നു. സി.എച്ച്.സെൻറർ പ്രസിഡണ്ട് എ.വി.യൂസഫിൻ്റെ അദ്ധ്യക്ഷതയിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. എ.വി.അൻസാർ, കെ. നംഷീർ, എ.വി.സലാം, കെ.പി. ഷക്കീൽ, മുഹമ്മദ് റംസാൻ സംസാരിച്ചു. എട്ട് വർഷമായി പ്രവർത്തിച്ചു വരുന്ന കഞ്ഞിപ്പുരയിലൂടെ കിടപ്പ് രോഗികൾക്ക് കഞ്ഞിക്ക് പുറമെ ആവശ്യക്കാർക്ക് ജൂസും നൽകാനാവും., നിത്യേന നൂറ് കണക്കിനാളുകൾ കഞ്ഞിപുരയിലെത്തുന്നുണ്ട്.

വളരെ പുതിയ വളരെ പഴയ