മയ്യഴിയിൽ സർക്കാർ വിദ്യാലയങ്ങളിൽ പുതിയ അധ്യയന വർഷത്തിനു തുടക്കമായി

മാഹി: പുതുച്ചേരി സംസ്ഥാനത്ത് സി. ബി. എസ്. ഇ സിലബസ്സ് നടപ്പിലായതോടെ വിദ്യാലയ കലണ്ടർ എകീകരിച്ചതിൻ്റെ ഭാഗമായി മയ്യഴിയിൽ സർക്കാർ വിദ്യാലയങ്ങളിൽ പുതിയ അധ്യയന വർഷം ഏപ്രിൽ ഒന്നിനു ആരംഭിച്ചു.

വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷ എം.എം. തനൂജയുടെ നിർദ്ദേശമനുസരിച്ച്
മാർച്ച് മുപ്പതിനു തന്നെ മേഖലയിലെ സർക്കാർ വിദ്യാലയങ്ങളിൽ വാർഷിക പരീക്ഷാഫലം പ്രസിദ്ധികരിച്ചിരുന്നു.

ക്ലാസ്സ് കയറ്റം ലഭിച്ചവർ ആഹ്ളാദത്തോടെ പുതിയ ക്ലാസ്സുകളിലേക്കു പ്രവേശിച്ചു.
വിദ്യാലയങ്ങളിൽ പുതിയ കുട്ടികൾക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു.

രണ്ടാഴ്ചക്കുള്ളിൽ അഡ്മിഷൻ നല്കും.
മധ്യവേനലവധി മെയ് മാസം മാത്രമായിരുക്കും.
പുതിയ കുരുന്നുകളെ വരവേൽക്കുന്ന പ്രവേശനോത്സവം
മധ്യവേനലവധി കഴിഞ്ഞ് ജൂണിൽ സ്കൂളുകളിൽ നടക്കും.

പൊതു തെരഞ്ഞെടുപ്പും ബക്രീദ്, വിഷു തുടങ്ങിയ ആഘോഷങ്ങളും കത്തുന്ന വേനലും ഏപ്രിൽ മാസത്തെ അധ്യയന ദിവസങ്ങളെ ബാധിക്കുമെന്ന ആശങ്ക രക്ഷിതാക്കൾക്കുണ്ട്.

മൂലക്കടവ് ഗവ. എൽ.പി.സ്കൂളിൽ പുതിയ അധ്യയന വർഷ ദിനാരംഭം റിട്ടയർഡ് ഹെഡ്മാസ്റ്റർ എം. മുസ്തഫ ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപിക ഒ. ഉഷ അധ്യക്ഷത വഹിച്ചു.എം റെന്യ സ്വാഗതവും എം.വിദ്യ നന്ദിയും പറഞ്ഞു. അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡണ്ട് കെ.പി. നഫീസ അധ്യാപികമാരായ കെ. രൂപശ്രീ, എം.കെ. പ്രീത, ജിൽറ്റി മോൾ ജോർജജ് എന്നിവർ പരിപാടികൾക്കു നേതൃത്വം നല്കി.

വളരെ പുതിയ വളരെ പഴയ