യുഡിഎഫ് ന്യൂമാഹി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

ന്യൂമാഹി : യുഡിഎഫ് ന്യൂമാഹി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് രമേശ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്തു. പെരിങ്ങാടി മമ്മി മുക്കിലെ ലീഗ് ഹൗസാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസായി പ്രവർത്തിക്കുന്നത്. യോഗത്തിൽ യു.ഡി.ഫ് ചെയർമാൻ ടി.എച്ച് അസ്ലം അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ മുസ്ലീം ലീഗ് ജില്ല വൈസ് പ്രസിഡന്റ് അഡ്വ. കെ.എ ലത്തീഫ്, കോൺഗ്രസ്സ് നേതാവ് വി.സി പ്രസാദ്, മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് പി.സി. റിസാൽ , കവിയൂർ രാജേന്ദ്രൻ, ടി.എച്ച് സാജിത്ത്, സുലൈമാൻ കിഴക്കയിൽ തുടങ്ങിയവർ പ്രസംഗിച്ചു. കെ.പി. യുസഫ്, നജീബ് വള്ളിയിൽ, കോർണിഷ് കുഞ്ഞിമൂസ, സി.ടി ശശി, ഫാത്തിമ്മ കുഞ്ഞി തയ്യിൽ, പി.പി ഹസീന, ദിവിത കെ.വി തുടങ്ങിയവർ നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ