ന്യൂ മാഹി:വടകരയുടെ പ്രതിനിധിയായി പാർലമെൻ്റിൽ എത്തിയാൽ, പെരിങ്ങാടി പ്രദേശത്തെ ജനങ്ങളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമായ പെരിങ്ങാടി റെയിൽവേ മേൽപ്പാലം യാഥാർത്ഥ്യമാക്കുവാൻ എല്ലാ ശ്രമവും നടത്തുമെന്ന് വടകര മണ്ഡലം യു.ഡി.എഫ്.സ്ഥാനാർത്ഥി ഷാഫി പറമ്പിൽ പ്രഖ്യാപിച്ചു.പെരിങ്ങാടി പോസ്റ്റ് ഓഫീസിന് സമീപം യു. ഡി .എഫ് പ്രവര്ത്തകർ നൽകിയ സ്വീകരണ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.റെയിൽവേ ക്രോസിങ്ങിലെ രൂക്ഷമായ ഗതാഗത കുരുക്കിനെ ചൂണ്ടിക്കാട്ടി, റെയിൽവേ മേൽപ്പാലം ജനകീയ കർമസമിതി ജനറൽ കൺവീനർ സുധീർ കേളോത്ത് നൽകിയ നിവേദനത്തെ തുടർന്നായിരുന്നു ഷാഫി പറമ്പിലിൻ്റെ പ്രഖ്യാപനം.