അഴിയൂർ: അഴിയൂർ ശ്രീ വേണുഗോപാല ക്ഷേത്ര മഹോത്സവത്തിൻ്റെ ഭാഗമായി രഥോത്സവം നടന്നു.
ചെണ്ടമേളം, മുത്തുക്കുടകൾ, നാദസ്വരം, താലപ്പൊലി, ഭജന സംഘം തുടങ്ങിയവയുടെ അകമ്പടിയോടെ വൈകീട്ട് ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് അഴിയൂർ മെയിൻ റോഡ് വഴി പൂഴിത്തല,മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിന് മുൻവശത്ത് കൂടി ,മണ്ടോള റോഡ്,മാഹി അതിർത്തി, റെയിൽവേസ്റ്റേഷൻ റോഡ്, പുളിയേരി റോഡ്, കാരോത്ത് മുക്ക് വഴി ക്ഷേത്രത്തിൽ രാത്രി 11 ഓടെ ക്ഷേത്രത്തിൽ എത്തിച്ചേർന്നു
ഇന്ന് പള്ളിവേട്ട ഉണ്ടായിരിക്കും
ഏപ്രിൽ 7ന് ഞായറാഴ്ച്ച ആറാട്ട് പുറപ്പാടിന് ശേഷം ആറാട്ട് സദ്യയോടു കൂടി ഉത്സവം സമാപിക്കും