മാഹി:ഒന്നാം ക്ലാസ്സിലെ ഡസ്കിനു മുഴുവൻ കളർ പെയിൻ്റടിച്ച് ക്ലാസ്സു മുറി വർണ്ണാഭമാക്കിയ അധ്യാപികമാർ രക്ഷിതാക്കളുടെ അഭിനന്ദനത്തിനു പാത്രമായി.
മൂലക്കടവ് ഗവ. എൽ.പി.’ സ്കൂളിലെ അധ്യാപികമാരായ കെ.രൂപശ്രീ, എം. വിദ്യ ,എം. രെന്യ , എം.കെ. അശ്വന എന്നിവരാണ് സ്കൂൾ തുറക്കുന്നതിന് ഒരാഴ്ച മുമ്പ് പെയിൻ്റും ബ്രഷുമായി ഇറങ്ങിയത്.
പ്രധാന അധ്യാപിക ഒ. ഉഷ സഹപ്രവർത്തകരായ എം.കെ. പ്രീത, ജിൽറ്റി മോൾ ജോർജ് എന്നിവവർ കട്ടക്ക് കൂടെ നിന്നതോടെ ലക്ഷ്യം വൻ വിജയമായി.സ്കൂൾ ഫണ്ടിൽ നിന്നു പണമെടുത്ത് പ്രൈമറും കളർ പെയിൻ്റും വാങ്ങിയ ചെലവ് മാത്രം.
ഏപ്രിൽ ഒന്നിനു തിങ്കളാഴ്ച പുതിയ അധ്യയന വർഷാരംഭ ദിനത്തിൽ സ്കൂളിലെത്തിയ കുട്ടികൾക്ക് പുതിയ ക്ലാസ്സ്റൂം കാഴ്ച വിസ്മയമേകി.രക്ഷിതാക്കളാകട്ടെ അധ്യാപികമാരെ അകമഴിഞ്ഞ് അഭിനന്ദിച്ചു.
സർക്കാർ വിദ്യാലയങ്ങളിൽ നടക്കുന്ന ഇത്തരം മഹത്തായ സേവന പ്രവർത്തനങ്ങൾ പൊതുജനശ്രദ്ധയിൽ കൊണ്ടുവരേണ്ടതുണ്ടെന്നും അവർ പറഞ്ഞു