ബൈപ്പാസ് തുറന്നു പെരിങ്ങാടിക്ക് ശ്വാസം മുട്ടുന്നു.

ന്യൂമാഹി: മാഹിപ്പാലം – ചൊക്ലി പി.ഡബ്ല്യു.ഡി റോഡിലേ പെരിങ്ങാടിറെയിൽവേ ഗേയ്റ്റിൽ മേൽപ്പാലം എന്നത് ദീർഘകാലത്തേ ആവശ്യമാണ്. തലശ്ശേരി – മാഹിബൈപ്പാസ് തുറന്നതോടെ പെരിങ്ങാടി ഗെയ്റ്റിൽ മണിക്കൂറുകൾ നീണ്ട അതിരൂക്ഷമായ ഗതാഗത കുരുക്ക് നേരിടുന്നു. ബൈപാസിലെ സ്പിന്നിങ്ങ് മിൽ സമീപത്തേകവലയിൽ നിന്ന് മാഹിപ്പാലത്തേക്ക് വരുന്ന നൂറ് കണക്കിന് വാഹനങ്ങൾ കടന്നുപോകാൻ ഏറെ പ്രയാസമാണ്. അനുകൂല നടപടി ഉണ്ടാവണമെന്നാണ് നാട്ടുകാരുടെയും വാഹന യാത്രികരുടെയും ആവശ്യം.

വളരെ പുതിയ വളരെ പഴയ