മാഹി: പളളൂർ ശ്രീചിരുകണ്ടോത്ത് പോർക്കലി ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവം ഏപ്രിൽ 3 മുതൽ 5 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും.3 ന് ഗണപതിഹോമം, ദീപാരാധന,നട്ടത്തിറ എന്നിവയുണ്ടാകും. 4ന് ദീപാരാധന, വെള്ളാട്ടം, താലപ്പൊലി വരവ്, കുളിച്ചെഴുന്നള്ളത്ത്, കലശം വരവ് എന്നിവയും, 5ന് പുലർച്ചെ മുതൽ ഗുളികൻ, ബപ്പൂരൻ, ഘണ്ട കർണ്ണൻ, ശാസ്തപ്പൻ, അങ്കക്കാരൻ, ഇളയടത്ത് ഭഗവതി, കാരണവർ, വസൂരിമാല ഭഗവതി, പോർക്കലി ഭഗവതി എന്നീ തെയ്യങ്ങൾ കെട്ടിയാടും.