പന്തക്കൽ: പന്തോക്കാട് ഗവ.ആസ്പത്രിക്ക് സമീപം പള്ളൂർ – പന്തക്കൽ റോഡിൽ മാഹി പൊതുമരാമത്ത് വകുപ്പ് വാട്ടർ സെക്ഷൻ്റെ കുടിവെള്ള പൈപ്പ് പൊട്ടിയിട്ട് ഒരു മാസമാവുന്നു.
അഞ്ചരക്കണ്ടി പുഴ വെള്ളം ശുചീകരിച്ചാണ് കേരള വാട്ടർ അഥോറിറ്റി മാഹിക്ക് കുടിവെള്ളം നൽകുന്നത്. കാലപ്പഴക്കം ചെന്ന പൈപ്പുകൾ പൊട്ടുന്നത് നിത്യസംഭവമായിരിക്കുകയാണ്.
പന്തോ ക്കാട് കവല വരെ വെള്ളം ഒഴുകിയെത്തുകയാണ്.കടുത്ത കുടിവെള്ള ക്ഷാമം രൂക്ഷമlയിരിക്കെയാണ് കുടിവെള്ളം പാഴാവുന്നത്. കടകളിലേക്ക് കയറുന്നിടത്തെല്ലാം വെള്ളം കെട്ടിക്കിടക്കുകയാണ്. അധികൃതരോട് നാട്ടുകാർ പരാതിപ്പെട്ടെങ്കിലും ജീവനക്കാരുടെ ക്ഷാമമാണ് മറുപടി.പന്തക്കലിൽ ജൻസിസ് സ്കൂൾ പരിസരത്തും പൈപ്പ് പൊട്ടിയിട്ടുണ്ട്. പൈപ്പുകൾ പൊട്ടുന്നിടത്തെല്ലാം താത്ക്കാലിക അറ്റകുറ്റപ്പണി നടത്തുന്നതിനാലാണ് നിരന്തരം ലൈനിലെ പൈപ്പുകൾ പൊട്ടുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.