മാഹി ഇന്ന് പോളിംഗ് ബൂത്തിലേക്ക്,ബൂത്തുകളുടെ നിയന്ത്രണം പൂർണമായും വനിതകൾക്ക്

മാഹി :രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ടം ഇന്നു നടക്കുമ്പോൾ കേരളത്തിന് നടുവിലായി കിടക്കുന്ന പുതുച്ചേരി സംസ്ഥാനത്തിന്‍റെ ഭാഗമായ മാഹിയും പോളിംഗ് ബൂത്തിലേക്ക്.
മാഹിയിലെ മുഴുവൻ പോളിംഗ് ബൂത്തുകളിലും വോട്ടെടുപ്പുമായി ബന്ധപ്പെട്ട നടപടികള്‍ പൂർണമായും നിയന്ത്രിക്കുന്നത് വനിതാ ജീവനക്കാരാണെന്നതാണ് ഇത്തവണത്തെ പ്രത്യേകത. മാഹി, പള്ളൂർ, പന്തക്കല്‍ മേഖലകളിലായി 31,038 വോട്ടർമാർക്കായി 31 പോളിംഗ് ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്.

രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാണ് പോളിംഗ്. ബൂത്തുകളില്‍ സുരക്ഷയ്ക്കായും വനിതാ പോലീസിനെയാണ് വിന്യസിക്കുന്നത്. മാഹിയില്‍ വനിതാ പോലീസിന്‍റെ എണ്ണം കുറവായതിനാല്‍ കേരളത്തില്‍ നിന്നുള്ള വനിതാ പോലീസിനെയും ഉപയോഗപ്പെടുത്തുന്നുണ്ട്.കൂടാതെ എൻഎസ്‌എസ് വോളണ്ടിയർമാരുടെ സേവനവും ലഭ്യമാക്കും. തെരഞ്ഞെടുപ്പ് സാമഗ്രികളുട‌െ വിതരണം ഇന്നലെ മാഹി ഗവ. ഹൗസില്‍ നടന്നു.

അസി. റിട്ടേണിംഗ് ഓഫീസർ ഡി.മോഹൻകുമാറില്‍നിന്ന് സാമഗ്രികള്‍ ഏറ്റുവാങ്ങിയ ജീവനക്കാർ ഇന്നലെ വൈകുന്നേരത്തോടെ ബൂത്തുകളിലെത്തി ഇന്നത്തേക്കാവശ്യമായ സജ്ജീകരങ്ങള്‍ ഒരുക്കി.

വളരെ പുതിയ വളരെ പഴയ