മാഹി:കഴിഞ്ഞ അസംബ്ളി ഇലക്ഷനിൽ വോട്ടിംഗ് ശതമാനം കുറഞ്ഞ ഇരുപത്തിമൂന്ന് ബൂത്തുകളിലെ വോട്ടർമാരെ വോട്ടിൻ്റെ പ്രാധാന്യത്തെപ്പറ്റി ബോധവത്ക്കരിക്കാനും, പോളിംഗ് ബൂത്തിൽ എത്തിക്കുവാനും, എൻ എസ് എസ് വളണ്ടിയർമാർക്ക് പരിശീലനം നല്കി
ബൂത്ത് ലെവൽ ഓഫീസർമാരും , എൻ എസ് വളണ്ടിയർമാരും സംയോജിച്ചാണ് ബൂത്തുകളിൽ ഇന്നും നാളെയുമായി പ്രവർത്തിക്കുക.ഓരോ ബൂത്തിലും രണ്ട് വീതം എൻ എസ് എസ് വളണ്ടിയർ വീതമാണുണ്ടാവുക
ഇന്ന് വീടുകളിൽ കയറി ബോധവത്ക്കരണവും, നാളെ വോട്ട് ചെയ്യാത്തവരെ ബൂത്തിലെത്തിച്ച് വോട്ടിംഗ് നൂറ് ശതമാനത്തിലെത്തിക്കുക എന്നതാണ് ലക്ഷ്യം
പുതുച്ചേരി ഇലക്ഷൻ ഡിപ്പാർട്ട്മെൻ്റിൻ്റെ സ്വീപ്പ് ആക്ടീവിറ്റേയ്സിൻ്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്
മാഹി അസിസ്റ്റൻ്റ് റിട്ടേണിങ്ങ് ഓഫീസർ ഡി മോഹൻകുമാറിൻ്റെ നേതൃത്വത്തിൽ മാഹി അസിസ്റ്റൻ്റ് ഇലക്ട്രോറൽ രജിസ്ട്രേഷൻ ഓഫീസറും ഡെപ്യൂട്ടി തഹസിൽദാർ മനോജ് വളവിൽ , ബൂത്ത് ലെവൽ ഓഫീസർമാർ എന്നിവരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്