മയ്യഴി:പുതുച്ചേരി ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ മാഹിയിൽ പരസ്യപ്രചാരണം സമാപിച്ചു. ആദ്യഘട്ടമായ 19നാണ് പോളിങ്. 31,038 വോട്ടർമാർക്കായി 31 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. രാവിലെ 7 മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്. രണ്ട് ബാലറ്റ് യൂണിറ്റുകൾ ഓരോ ബൂത്തിലുമുണ്ടാകും. 18ന് ഉച്ചക്കുശേഷം വോട്ടിങ് മെഷീനുകൾ ബൂത്തുകളിലെത്തിക്കും.
26 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. കോൺഗ്രസ് സ്ഥാ നാർഥി വി വൈദ്യലിംഗവും ബിജെപി സ്ഥാനാർഥി എ നമശിവായവും തമ്മിലാണ് മത്സരം. മാഹിയിൽ സിപിഐഎം പിന്തുണ യുണൈറ്റഡ് റിപ്പബ്ലിക്കൻ പാർടി സ്ഥാനാർഥി കെ പ്രഭുദേവനാണ്. എഐ എഡിഎംകെ സ്ഥാനാർഥി ജി തമിഴ്‌വേന്ദനും മത്സരരംഗത്തുണ്ട്