അഴിയൂർ : കുഞ്ഞിപ്പള്ളി ബ്ളോക്ക് ഓഫീസിനടുത്ത് പ്രവർത്തിച്ചു കൊണ്ടിരുന്ന എക്സൈസ് ചെക്ക്പോസ്റ്റ് അഴിയൂർ ഹയർ സെക്കണ്ടറി സ്കൂളിന് സമീപത്തേക്ക് മാറ്റി സ്ഥാപിച്ചു.
നിലവിൽ ചെക്ക്പോസ്റ്റ് ഉണ്ടായിരുന്ന ഭാഗത്ത് ദേശീയ പാത നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാലാണ് ചെക്ക് പോസ്റ്റ് അഴിയൂരിലേക്ക് മാറ്റിയത്
ചെക്ക്പോസ്റ്റ് ബ്ളോക്ക് ഓഫീസിന് സമീപത്തേക്ക് മാറ്റിയപ്പോൾ കുഞ്ഞിപ്പള്ളി മേല്പാലം വഴി മദ്യക്കടത്ത് വ്യാപകമായെന്ന് പരാതികൾ ഉയർന്നിരുന്നു.
അഴിയൂരിലേക്ക് മാറ്റി സ്ഥാപിച്ചതിനാൽ മദ്യക്കടത്ത് കുറയുമെന്നാണ് കരുതുന്നതെങ്കിലും, പുതുതായി സ്ഥാപിച്ച ഭാഗത്ത് വാഹന പരിശോധനയ്ക്ക് വേണ്ടത്ര റോഡ് വീതിയില്ലാത്തത് എക്സൈസ് ഉദ്യോഗസ്ഥർക്ക് വെല്ലുവിളിയായേക്കാം.