മാഹി :ലോക്സഭാ തിരഞ്ഞെടുപ്പ് പുതുച്ചേരിയിലും, കേരളത്തിലും നടക്കുന്ന പശ്ചാത്തലത്തിൽ മാഹിയിലെ മദ്യഷാപ്പുകൾക്ക് ഏഴുദിവസം അവധി. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം നടക്കുന്ന പുതുച്ചേരിയിലെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുതുച്ചേരി, കാരക്കൽ, മാഹി, യാനം എന്നീ പ്രദേശങ്ങളിൽ 17, 18, 19 തീയതികളിലും,രണ്ടാം ഘട്ടത്തിലെ കേരളത്തിലെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഏപ്രിൽ 24, 25, 26 തീയ്യതികളിലും വോട്ടെണ്ണൽ ദിനമായ ജൂൺ 4-ാം തീയതിയും മാഹിയിലെ മദ്യഷാപ്പുകൾക്കും, ബാറുകൾക്കും, മദ്യം വിളമ്പുന്ന റസ്റ്റോറൻ്റുകൾക്കും, ക്ളബുകൾക്കും അവധി പ്രഖ്യാപിച്ചു. ഏപ്രിൽ 21 ന് മഹാവീർ ജയന്തി പ്രമാണിച്ചും മാഹിയിലെ മദ്യഷാപ്പുകൾക്ക് അവധിയായിരിക്കും.