ഒളവിലം: രാമകൃഷ്ണ ഹൈസ്കൂളിൻ്റെ തൊണ്ണൂറ്റി ഒമ്പതാം വാർഷികാഘോഷവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന .മണി പ്രകാശ് എസ്.ബി.ക്കുള്ള യാത്രയയപ്പ് സമ്മേളനവും സമുചിതമായി ആഘോഷിച്ചു.സംസ്ഥാന ബാലസാഹിത്യ പുരസ്കാര ജേതാവ് സജീവൻ മൊകേരി ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് കെ.പി രതീഷ് കുമാറിന്റെ അധ്യക്ഷതയിൽ മദർ പി.ടി.എ പ്രസിഡൻ്റ് സുചിഷ ചിത്രൻ, സ്കൂൾ മാനേജർ ശൈലാ മഹേഷ് ,അധ്യാപക പ്രതിനിധി ആരതി എച്ച്, കെ.ജി.ഇൻചാർജ് ഗീത.പി.കെ ,സ്കൂൾ ലീഡർ കുമാരി കൃഷ്ണനന്ദ. ടി എം എന്നിവർ ആശംസകൾ പറഞ്ഞു.
സാംസ്ക്കാരിക സമ്മേളനത്തിന് ശേഷം വിദ്യാർത്ഥികൾ അവതരിപ്പിച്ച വർണാഭമായ കലാപരിപാടികൾ അരങ്ങേറി.വയലിനിൽ സംഗീത വിസ്മയം തീർത്ത് ഗോകുൽ കൃഷ്ണ അവതരിപ്പിച്ച വയലിൻഫ്യൂഷൻ പ്രേക്ഷകരിൽ സംഗീതാസ്വാദനത്തിൻ്റെ വേറിട്ട തലം തന്നെ തീർത്തു.നവീകരിച്ച യു.പി വിഭാഗം കെട്ടിടം, എൽ പി, യു.പി വിഭാഗം കമ്പ്യൂട്ടർ ലാബ്, കെ.ജി വിഭാഗം പുതിയ കെട്ടിടം, കെ.ജി വിഭാഗം കളിമുറ്റം എന്നിവയുടെ ഉദ്ഘാടനവും നടത്തുകയുണ്ടായി. സ്ഥാഫ് സെക്രട്ടറി ശ്രീ.എൻ പ്രകാശൻ നന്ദി രേഖപ്പെടുത്തി.