മാഹി: പന്തക്കൽ മൂലക്കടവിൽ നിന്നും ആരംഭിച്ച ഇലക്ഷൻ റൺ പള്ളൂർ വി എൻ പുരുഷോത്തമൻ ഹയർ സെക്കണ്ടറി സ്കൂൾ മൈതാനത്തു സമാപിച്ചു. മാഹി എസ് പി ജി. ശരവണൻ ഫ്ലാഗ് ഓഫ് ചെയ്തു. ഡെപ്യൂട്ടി തഹസിൽദാർ മനോജ് വളവിൽ , സെക്ടർ ഓഫിസർ എം. സദാനന്ദൻ, സ്വീപ് കോഓർഡിനേറ്റർ സി. സജീന്ദ്രൻ എം.സി.സി നോഡൽ ഓഫിസർ ടി.ഷിജിത്ത്, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായ ഗിരീഷ്, സുകുമാർ വളവിൽ, സതേഷ് തെക്കെയിൽ, നിജേഷ്, പ്രേമോദ് എന്നിവർ നേതൃത്വം നൽകി.. സുധാകരൻ മാസ്റ്റർ മെമ്മോറിയൽ ഫുട്ബോൾ അക്കാദമിയിലെ കായിക താരങ്ങളും, മുഖ്യ പരിശീലകൻ സലീം ഉൾപ്പെടെയുള്ള പരിശീലകരും റാലിയുടെ ഭാഗമായി. മയ്യഴിയിലെ വോട്ടിങ് ശതമാനം ഉയർത്തുന്നതിനും, വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കുന്നതിന്റെയും ഭാഗമായി വരും ദിവസങ്ങളിൽ മേഖലയിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അധികൃതർ അതിൽ അറിയിച്ചു.